- സർക്കാർ അംഗീകൃത പ്രൈവറ്റ് ഐ.ടി.ഐ-കളിൽ ഒന്ന് / രണ്ട് വർഷത്തെ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ( ക്രിസ്ത്യൻ ( എല്ലാ ക്രിസ്ത്യൻ വിഭാഗക്കാരും) , മുസ്ലിം , സിഖ് , ജൈന , ബുദ്ധ, പാഴ്‌സി )വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ഐ.ടി.സി ഫീ റീ-ഇമ്പേഴ്സ്മെന്റ് സ്കോളർഷിപ്പ് 2024-25 സാമ്പത്തിക വർഷം നൽകുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
ആവശ്യമായ രേഖകൾ:
- എസ്എസ്എൽസി/പ്ലസ് ടു
- ഫീസ് രസീത്
- ബാങ്ക് പാസ്ബുക്ക്
- ആധാർകാർഡ്
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
- കമ്മ്യൂണിറ്റി/മൈനോറിറ്റി സർട്ടിഫിക്കറ്റ്
- വരുമാന സർട്ടിഫിക്കറ്റ്
- റേഷൻ കാർഡ്
- മാർക്ക് ലിസ്റ്റ് /ബോണഫൈഡ്
അപേക്ഷിക്കേണ്ട വിധം (അക്ഷയ / നെറ്റ് സെൻ്ററുകൾ മുഖേന)
- https://minoritywelfare.kerala.gov.in/ – എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ITI FEE RE-IMBURSEMENT SCHOLARSHIP (ITCF) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- APPLY ONLINE ബട്ടൻ ക്ലിക്ക് ചെയ്യുക
- CANDIDATE LOGIN – ചെയ്യുക
- REGISTRATION FORM – ൽ തന്നിരിക്കുന്ന EXAMINATION DETAILS (REG NO/ROLL NO – പത്താം ക്ലാസ്സിലെ രജിസ്റ്റർ നമ്പർ നൽകുക), PERSONAL DETAILS, SCHOLARSHIP DETAIL തുടങ്ങിയ ടാബുകളിൽ വരുന്ന ഫീൽഡുകൾ STEP BY STEP ആയി ENTER ചെയ്യുക.
- UPLOAD DETAILS TAB-ൽ (PHOTO, SIGNATURE, SSLC CERTIFICATE, INCOME CERTIFICATE, RATION CARD COPY) എന്നിവ 100KB-SIZE നുള്ളിൽ UPLOAD ചെയ്യുക.
- സ്കോളർഷിപ്പിനായി അപേക്ഷ SUBMIT ചെയ്തതിനു ശേഷം VIEW/PRINT APPLICATION ക്ലിക്ക് ചെയ്ത് REGISTRATION FORM – ന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
- REGISTRATION FORM – ന്റെ പ്രിന്റൗട്ട് വിദ്യർത്ഥികൾ പഠിക്കുന്ന കോളേജിൽ ആവശ്യമായ (മുകളിൽ തന്നിരിക്കുന്ന) രേഖകൾ സഹിതം 16.12.2024-നകം ഓഫീസിൽ സമർപ്പിക്കുക.
അക്ഷയ/നെറ്റ് സെൻ്ററുകൾ മുഖേന അപേക്ഷിക്കുകയും ഈ രേഖകൾ അപേക്ഷയുടെ പ്രിൻ്റ് സഹിതം 16.12.2024-നകം ഓഫീസിൽ സമർപ്പിക്കുകയും ചെയ്യുക.
WEB SITE: https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dw_stdrgone.php?token_main=