കൊച്ചിൻ നേവൽ ബേസിലെ നേവൽ ഷിപ്പ്റിപ്പയർ യാർഡിലും നേവൽ എയർക്രാഫ്റ്റ് യാർഡിലുമായി 240 അപ്രന്റീസ് ഒഴിവുകൾ, സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം.

 
ഇതു സംബന്ധിച്ച് വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെൻറ് ന്യൂസിന്റെ ഓഗസ്റ്റ് 17-23 ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
ഒഴിവുള്ള ട്രേഡുകൾ  : കംപ്യൂട്ടർ ഓപ്പറേഷൻ ഓഫ് പ്രോഗ്രാമിങ് അസിസ്റ്റൻറ് (സി.ഒ.പി.എ) ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ) മെക്കാനിക്ക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ, ടർണർ, വെൽഡർ-ഗ്യാസ് ആൻഡ് ഇലക്ട്രിക്, ഇൻസ്ട്രുമെൻറ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, സെക്രട്ടേറിയറ്റ് അസിസറ്റൻറ്, ഇലക്ട്രോപ്ലേറ്റർ, പ്ലംബർ, ഡീസൽ മെക്കാനിക്, ഷിപ്റൈറ്റ്- വുഡ്, പെയിന്റ്ർ- ജനറൽ, ഫൗൺട്രിമാൻ, ടെയ്ലർ- ജനറൽ, മെഷിനിസ്റ്റ് ഗ്രൈൻഡർ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ഇലക്ട്രോണിക്, ഡ്രാഫ്റ്റ്മാൻ
 
യോഗ്യത:    50 ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ (പ്രെവിഷൻ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും   പരിഗണിക്കും)
 
പ്രായപരിധി : 21 പട്ടികവിഭാഗത്തിന് അഞ്ച് വർഷവും ഒബിസിക്കാർക്കു മൂന്ന് വർഷവും  ഉയർന്ന പ്രായത്തിൽ ഇളവുണ്ട്. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും 
 

The Admiral superintendent (for officer-in-charge), Apprentices Training school, Naval ship repair yard, Naval Base, Kochi-682004

 
വിലാസത്തിൽ സാധാരണ തപാലിൽ അയയ്ക്കണം, വിവരങ്ങൾക്ക് RDSD&E വെബ്സൈറ്റ് സന്ദർശിക്കുക